ക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു (വീഡിയോ)

ചിത്രദുര്ഗ: മതപരിവര്ത്തനം ആരോപിച്ച് ക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു. കര്ണാടക ചിത്രദുര്ഗ ജില്ലയിലെ ഹിരിയൂരിലാണ് സംഭവം. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ ക്രിസ്ത്യന് മതത്തിലേക്ക് പരിവര്ത്തനം നടത്തുന്നു എന്നാരോപിച്ചാണ് സംഘപരിവാര് സംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തില് പ്രാര്ത്ഥന തടഞ്ഞത്.
Accusing #conversion through financial inducement #bajrangdal members stopped a #Christian prayer meet at hiriyur, #Chitradurga #Karnataka. No complaints were given from either side. No case registered. pic.twitter.com/gEv4FwymxG
— Imran Khan (@KeypadGuerilla) June 30, 2022
ഇരുവിഭാഗവും പരാതി നല്കാത്തതിനാല് സംഭവത്തില് പോലിസ് കേസ് രജിസ്റ്റര് ചെയ്തിട്ടില്ല. ബജ്റംഗ്ദള് പ്രവര്ത്തകര് ക്രിസ്ത്യന് പ്രാര്ത്ഥന തടഞ്ഞ് വിശ്വാസികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
ബിജെപി അധികാരത്തിലേറിയതിന് ശേഷം കര്ണാടകയില് ക്രിസ്ത്യന്, മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങള്ക്കെതിരേ ആക്രമണം വ്യാപകമാണ്. ഹിജാബ്, ഹലാല്, ബാങ്ക് തുടങ്ങിയ വിഷയങ്ങള് ഉയര്ത്തി മുസ് ലിംകള്ക്കെതിരേയും മതപരിവര്ത്തനം ആരോപിച്ച് ക്രിസ്ത്യന് വിഭാഗത്തിനെതിരേയും ആക്രമണം വ്യാപകമാണ്.
RELATED STORIES
പ്രിയ വര്ഗീസിനെ നിയമിച്ചത് സര്ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില് ബില്ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില് ലഹരിമരുന്ന് തര്ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT