Sub Lead

കഴുത്തറുത്തത് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം; പാനൂര്‍ കൊലപാതകത്തില്‍ പ്രതിയുടെ കുറ്റസമ്മതമൊഴി പുറത്ത്

പ്രതി ആദ്യം അടുക്കളയിലേക്കാണ് പോയത്. ഇവിടെ വിഷ്ണു പ്രിയയെ കണ്ടില്ല. തുടര്‍ന്ന് മുറിയിലേക്ക് പോവുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്‌സ് ആപ്പ് വീഡിയോ കാളില്‍ ആയിരുന്നു.

കഴുത്തറുത്തത് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം; പാനൂര്‍ കൊലപാതകത്തില്‍ പ്രതിയുടെ കുറ്റസമ്മതമൊഴി പുറത്ത്
X

കണ്ണൂര്‍: പാനൂരില്‍ 23കാരിയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജളത്ത് എത്തിയത് ചുറ്റികയും കത്തിയുമായി. വീട്ടില്‍ കയറി വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു.പ്രതിയുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

പ്രതി ആദ്യം അടുക്കളയിലേക്കാണ് പോയത്. ഇവിടെ വിഷ്ണു പ്രിയയെ കണ്ടില്ല. തുടര്‍ന്ന് മുറിയിലേക്ക് പോവുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്‌സ് ആപ്പ് വീഡിയോ കാളില്‍ ആയിരുന്നു. പ്രതിയെ കണ്ട് ഭയന്ന വിഷ്ണുപ്രിയ പരിഭ്രാന്തയായി ഇയാളുടെ പേര് വിളിച്ചുപറഞ്ഞ് ചാടിയെഴുന്നേറ്റു. ഈ സമയം കൈയിലിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിക്കുകയായിരുന്നു.. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയ്ക്കാണ് യുവതിയുടെ പിതാവിന്റെ സഹോദരി മരിക്കുന്നത്. എവിടെയെങ്കിലും വച്ച് വിഷ്ണുപ്രിയയെ ഒറ്റയ്ക്ക് ഒത്തുകിട്ടുമോ എന്ന് ഇയാള്‍ നോക്കിയിരുന്നു. അതിനിടയ്ക്കാണ് മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടില്‍ നിന്ന് വിഷ്ണുപ്രിയ ഒറ്റയ്ക്ക് വീട്ടിലേക്കെത്തുന്നത് ഇയാള്‍ കണ്ടതും കുറച്ചനേരത്തിനു ശേഷം വീട്ടിലെത്തി കൊലപാതകം നടത്തിയതും. മരണം ഉറപ്പാക്കിയ ശേഷം രക്ഷപെട്ടു.

പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുന്‍ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് വേര്‍പിരിഞ്ഞിരുന്നു.തുടര്‍ന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് പോലിസ് പറയുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Next Story

RELATED STORIES

Share it