കണ്ണൂരില്‍ ബസില്‍ നഗ്‌നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
BY BSR1 Jun 2023 8:35 AM GMT

X
BSR1 Jun 2023 8:35 AM GMT
കണ്ണൂര്‍: ചെറുപുഴയില്‍ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനു(45)വിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസില്‍ മെയ് 28നാണ് സംഭവം. ചെറുപുഴ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിലെ ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പ്രവൃത്തി. യുവതി മാത്രമാണ് ഈ സമയം ബസ്സിലുണ്ടായിരുന്നത്. എതിര്‍ സീറ്റിലിരുന്ന് ഇയാള്‍ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തി. ബസ് ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങിപ്പോയെന്നും യുവതി പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT