ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍ (30), ബിനീഷ് (30), പ്രസന്ന (48) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ: ദേശീയപാത കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍ (30), ബിനീഷ് (30), പ്രസന്ന (48) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അര്‍ധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് വിവാഹ നിശ്ചയച്ചടങ്ങ് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന യാത്രാസംഘം സഞ്ചരിച്ച കെഎല്‍ 01 എയു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം.
അപകടത്തില്‍ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. അമിതവേഗതയാണ് അപകടകാരണമെന്ന്് പോലിസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ടെംപോ ട്രാവലര്‍ രണ്ടായി പിളര്‍ന്നു. തകര്‍ന്ന ടെംപോ ട്രാവലറില്‍നിന്ന് ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT