നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; ഒരാള് കൂടി അറസ്റ്റില്
കുഞ്ഞിനെ കടത്തിയ നീതുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്.

കോട്ടയം: മെഡിക്കല് കോളജില് നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് ഒരാള് കൂടി പിടിയില്. കുഞ്ഞിനെ കടത്തിയ നീതുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്.
അതിനിടെ സംസ്ഥാനത്തെ മെഡിക്കല് കോളജുകളില് സുരക്ഷ വര്ധിപ്പിക്കാന് ആരോഗ്യ മന്ത്രി നിര്ദ്ദേശം നല്കി. കോട്ടയം മെഡിക്കല് കോളജില് നവജാത ശിശുവിനെ തട്ടിയെടുക്കാന് ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്ദ്ദേശം. ജീവനക്കാര്ക്ക് ഐഡി കാര്ഡ് നിര്ബന്ധമാക്കി. സിസിടിവികള് സ്ഥാപിക്കാനും മന്ത്രി നിര്ദേശം നല്കി.
ഇന്നലെ ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവങ്ങള് അരങ്ങേറിയത്. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പോലിസ് നടത്തിയ ഊര്ജ്ജിതമായ അന്വേഷണത്തില് മിനിറ്റുകള്ക്കകം കുഞ്ഞിനെ ഹോട്ടലില് നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലില് എത്തിയ ഡ്രൈവറുടെ ഇടപെടല് വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. ആശുപത്രിയില് നിന്ന് കാണാതായ കുട്ടിയാണ് യുവതിയുടെ കൈയില് ഇരിക്കുന്നത് എന്ന് സംശയം തോന്നിയ ഡ്രൈവര് അലക്സ് പോലിസിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീ, കളര് വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയില് നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തില് ഡോക്ടര് അല്ല എന്ന സംശയം തോന്നാതിരുന്നതിനാല് കുഞ്ഞിനെ ഡോക്ടറിന് നല്കി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന് തന്നെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസ് ഊര്ജ്ജിത അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി തിരിച്ചേല്പ്പിക്കുകയുമായിരുന്നു.
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഅസമില് മിന്നല്പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല് കര്ണാടകയിലും; മദ്റസകളില് ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില് നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില് ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില് പിണറായിയെ വിമര്ശിച്ചു; പിരപ്പന്കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT