Sub Lead

യോഗിക്കെതിരായ പരാമര്‍ശം: യുപിയില്‍ എഎപി എംഎല്‍എ അറസ്റ്റില്‍

യോഗിക്കെതിരായ പരാമര്‍ശം: യുപിയില്‍ എഎപി എംഎല്‍എ അറസ്റ്റില്‍
X

അമേത്തി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികളെ കുറിച്ചും മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു. മുന്‍ ഡല്‍ഹി മന്ത്രിയായിരുന്ന ഭാരതിയെ തിങ്കളാഴ്ച രാവിലെ റായ് ബറേലിയില്‍ നിന്നാണ് അമേത്തി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച നടത്തിയ പരാമര്‍ശത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സോംനാഥ് സാഹു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സോമനാഥ് ഭാരതിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഗസ്റ്റ്ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഒരു സോമനാഥ് ഭാരതിക്കെതിരേ യുവാവ് മഷി എറിഞ്ഞിരുന്നു. ഇക്കാര്യവും അന്വേഷിച്ചുവരികയാണെന്ന് റായ് ബറേലി പോലിസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു.

കുട്ടികള്‍ ആശുപത്രിയില്‍ ജനിക്കുന്നുണ്ടെങ്കിലും അവര്‍ നായ്ക്കളുടേതാണെന്ന് ആം ആദ്മി എംഎല്‍എ ഹിന്ദിയില്‍ പറഞ്ഞെന്നാണ് ആരോപണം. മഷിയേറിനു ശേഷം ഭാരതി റീട്വീറ്റ് ചെയ്ത വീഡിയോയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടെ യോഗി ആദിത്യനാഥിനെ അവഹേളിച്ചെന്നാണ് പരാതി. മഷിയേറിനു ഒരു മണിക്കൂറിനു ശേഷമാണ് അറസ്റ്റ് നടന്നത്. ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും ഒരു മുഖ്യമന്ത്രിക്കായി നീചമായ ഭാഷ ഉപയോഗിക്കുന്നതും ഒരു പോലീസുകാരനോട് തന്റെ യൂനിഫോം നീക്കംചെയ്യുമെന്ന് പറയുന്നതും ഗുണ്ടകളുടെ ഭാഷയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വിവര ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഒരു മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പദവിയെക്കുറിച്ച് അദ്ദേഹത്തിന് ചെറിയ ധാരണയുണ്ടെങ്കില്‍ യുപിയിലെ ജനപ്രിയ മുഖ്യമന്ത്രിക്ക് വേണ്ടി ഭാരതി നടത്തിയ പ്രസ്താവനയ്ക്ക് രാജ്യം മുഴുവന്‍ മാപ്പ് പറയണമെന്നും ത്രിപാഠി പറഞ്ഞു. സോനാഥ് ഭാരതിക്കെതിരേ ഐപിസി സെക്ഷന്‍ 507, 153എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി അഡീഷനല്‍ പോലിസ് സൂപ്രണ്ട് ദയാ റാം പറഞ്ഞു.

AAP MLA Somnath Bharti Arrested In UP For His Remarks


Next Story

RELATED STORIES

Share it