വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
BY BSR21 Sep 2023 1:03 PM GMT

X
BSR21 Sep 2023 1:03 PM GMT
ന്യൂഡല്‍ഹി: പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫോറം ആറ്, ആറ് ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹരജകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രസ്തുത ഫോമുകളില്‍ ഇക്കാര്യം വിശദീകരിച്ചുള്ള മാറ്റം വരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ ഓഫ് ഇലക്റ്റേഴ്സ് (അമെന്‍ഡ്‌മെന്റ്) റൂള്‍സ് 2022 പ്രകാരം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുകുമാര്‍ പട്‌ജോഷി അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതുവരെ 66,23,00,000 ആധാര്‍ നമ്പറുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT