- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള യോഗം ബഹിഷ്‌കരിച്ച് ഒരു നാട്
ബിജെപി ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ന് വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗമാണ് പ്രദേശവാസികളുടെ ബഹിഷ്‌ക്കരണം കൊണ്ട് ശ്രദ്ധേയമായത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പങ്കെടുത്ത പരിപാടി വളഞ്ഞവഴി നാട് ഒന്നാകെ ബഹിഷ്‌കരിക്കുകയായിരുന്നു.

അമ്പലപ്പുഴ/വളഞ്ഞവഴി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യമാകെ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വ്യത്യസ്ഥമായൊരു സമരമുറയുമായി കൈകോര്‍ത്ത് ഒരു നാട്. ബിജെപി ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ന് വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗമാണ് പ്രദേശവാസികളുടെ ബഹിഷ്‌ക്കരണം കൊണ്ട് ശ്രദ്ധേയമായത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പങ്കെടുത്ത പരിപാടി വളഞ്ഞവഴി നാട് ഒന്നാകെ ബഹിഷ്‌കരിക്കുകയായിരുന്നു.

ഉച്ചയോടെ തന്നെ കട കമ്പോളങ്ങള്‍ അടച്ചു, ഓട്ടോ മോട്ടോര്‍ തൊഴിലാളികള്‍ വാഹനങ്ങളും നിരത്തില്‍ ഇറക്കിയില്ല. ഇതോടെ സാധാരണ നല്ല തിരക്കുള്ള വളഞ്ഞവഴി ജങ്ഷന്‍ വിജനമായി. കാക്കാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ ഇജാബ ജങ്ഷന്‍ വരെയുള്ള സ്ഥലത്തെ മുഴുവന്‍ ജനങ്ങളും ബിജെപി പരിപാടി ബഹിഷ്‌കരിക്കുകയെന്ന വ്യത്യസ്ഥമായ സമരമുറയില്‍ പങ്കാളികളായി.

ജനങ്ങളുടെ നിസ്സഹകരണം മൂലം മുഖം നഷ്ടപ്പെട്ട ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ കര്‍ശന നിര്‍ദേശം നല്‍കി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും വളഞ്ഞവഴിയിലെത്തിച്ചാണ് തങ്ങള്‍ക്ക് ഏറ്റ ജാള്യത മറച്ചത്. ചുരുക്കത്തില്‍ ബിജെപി അംഗങ്ങളും നിയമപാലകരും അല്ലാതെ മറ്റാരും അവരുടെ പരിപാടി കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. വളഞ്ഞവഴി കൂട്ടായ്മ എന്ന പേരില്‍ മത ജാതി രാഷ്ട്രീയ ഭേദമന്യേ ഉള്ള ഒരു കൂട്ടം യുവാക്കളാണ് ഈ നിസ്സഹകരണ സമരത്തിന് ചുക്കാന്‍ പിടിച്ചത്.

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















