Sub Lead

വണ്ടൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ അന്തരിച്ചു

18 വര്‍ഷമായി സൗദിയിലുള്ള ശിഹാബ് ഖമീസ് മുശൈത്തിലെ അല്‍ ജസീറ പെയിന്റ് കമ്പനിയില്‍ കംപ്യൂട്ടര്‍ ഡിപ്പാട്ട്്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു.

വണ്ടൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ അന്തരിച്ചു
X

അബഹ: മലപ്പുറം വണ്ടൂര്‍ സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെട്ട്യാര്‍മ്മല്‍ സ്വദേശി ശിഹാബ് അലിയാണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് ജിഎന്‍പി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 18 വര്‍ഷമായി സൗദിയിലുള്ള ശിഹാബ് ഖമീസ് മുശൈത്തിലെ അല്‍ ജസീറ പെയിന്റ് കമ്പനിയില്‍ കംപ്യൂട്ടര്‍ ഡിപ്പാട്ട്്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍പോയി വന്നിട്ട് ഒരു വര്‍ഷമായി. കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

പിതാവ്: പരേതനായ ആലിക്കാപ്പറമ്പില്‍ മുഹമ്മദ് മൊല്ല. മാതാവ്: പരേതയായ ആമിന. ഭാര്യ: നജ്മുന്നിസ. മക്കള്‍: മുഹമ്മദ് മുന്‍ഷിദ്, മുഹമ്മദ് മുന്‍തസില്‍, മെഹ്ബിന്‍ ഫാത്വിമ. സഹോരങ്ങള്‍: ഉണ്ണി മൊയ്തീന്‍, മുഹമ്മദ് കോയ, മുഹമ്മദ് ശരീഫ്, റഫീഖ് അലി.




Next Story

RELATED STORIES

Share it