'പാല്‍ സൊസൈറ്റിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്'; അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി
ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.
BY APH5 April 2021 10:22 AM GMT

X
APH5 April 2021 10:22 AM GMT
ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എ എം ആരിഫ്. കായംകുളത്ത് നടന്ന വനിതാ സംഗമത്തില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം.
പാല്‍ സൊസൈറ്റിലേക്കുള്ള തിരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നാണ് ആരിഫ് എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിച്ചത്. നവ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരിഫിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.
Next Story
RELATED STORIES
ഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMTഗാര്ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില എന്തുകൊണ്ട്...
10 May 2022 9:38 AM GMTഇസ് ലാമോഫോബിയ: റെയില്വേ സ്റ്റേഷനിലെ ദുരനുഭവം പങ്കുവച്ച് ജിഐഒ നേതാവ്
8 May 2022 3:03 AM GMT