ന്യൂസിലാന്‍ഡ് മസ്ജിദ് വെടിവയ്പ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപോര്‍ട്ട്

കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ

ന്യൂസിലാന്‍ഡ് മസ്ജിദ് വെടിവയ്പ്പ്: ഒമ്പത് ഇന്ത്യക്കാരെ  കാണാതായതായി റിപോര്‍ട്ട്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വംശജരായ ഒമ്പതുപേരെ കാണാതായതായി റിപോര്‍ട്ട്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വെടിവയ്പ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുകയാണെന്നും നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ കാണാതായതായി വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും സ്ഥാനപതി വ്യക്തമാക്കി. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മസ്ജിദിലുമുണ്ടായ വെടിവയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വെടിവയ്പ്പില്‍ അല്‍ നൂര്‍ മസ്ജിദിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മസ്ജിദിലും നടന്ന വെടിവയ്പ്പിലും കൊല്ലപ്പെട്ടു. മുസ്‌ലിം വിരുദ്ധരായ വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നു പുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

SHN

SHN

Our Contributor help bring you the latest article around you


RELATED STORIES

Share it
Top