വാതക ചോര്‍ച്ച; പഞ്ചാബില്‍ ഒമ്പതു മരണം
BY BSR30 April 2023 5:30 AM GMT
X
BSR30 April 2023 5:30 AM GMT
ചണ്ഡീഗഡ്: പഞ്ചാബില്‍ കമ്പനിയിലെ വാതകം ചോര്‍ന്ന് ഒമ്പത് പേര് മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലുധിയാനയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പോലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Next Story
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT