- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്കു കൊവിഡ്; സീനിയര്‍ സര്‍ജന്‍ മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുന്നതിനിടെ രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ ഇതുവരെ 80 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സീനിയര്‍ സര്‍ജന്‍ മരണപ്പടുകയും ചെയ്തു. ആശുപത്രിയിലെ ആശുപത്രിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സോവനമനുഷ്ഠിക്കുന്ന ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. എ കെ റാവത്ത് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗം ആശുപത്രി സേവനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
ഡല്‍ഹി ആശുപത്രികളിലുടനീളം മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സരോജ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ ഒപിയും അടച്ചിരിക്കുകയാണ്. ഞായറാഴ്ച, ഡല്‍ഹിയിലെ ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയിലെ ഡോ. അനസ് മുജാഹിദ് (26) എന്ന യുവ ഡോക്ടറും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. എംബിബിഎസിന് ശേഷം ജനുവരിയിലാണ് ഇദ്ദേഹം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരുന്നത്.

ഡോ. അനസ് മുജാഹിദ്
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭാഗീരഥി വിഹാറിലെ താമസക്കാരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചവരെ ഒബ്-ഗൈന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്നു. രാത്രി എട്ടോടെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായ അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രക്തസ്രാവം മൂലം മരിച്ചത്.
അതിനിടെ, ഞായറാഴ്ച ഡല്‍ഹിയില്‍ 273 കൊവിഡ് മരണങ്ങളും 13,336 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
80 doctors at Delhi's Saroj Hospital test Covid positive












