Sub Lead

ഡല്‍ഹിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; പരീക്ഷകള്‍ നിര്‍ത്തിവച്ചു

ഡല്‍ഹിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; പരീക്ഷകള്‍ നിര്‍ത്തിവച്ചു
X
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. ഇതിനുപുറമെയും കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി റിപോര്‍ട്ടുണ്ട്. ഇ-മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് തിരിച്ചയക്കുന്നതായി രക്ഷിതാക്കളെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍കെ പുരത്തെ ഡല്‍ഹി പോലിസ് സ്‌കൂളിലും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it