Sub Lead

യുപിയില്‍ 11,000 പശുക്കളെ കശാപ്പു ചെയ്ത് പാകിസ്താനിലേക്ക് 7000 ടണ്‍ മാംസം കയറ്റി അയച്ചു

പശുഹത്യ, ബീഫ് വിഷയങ്ങളില്‍ ബിജെപിക്ക് ഇരട്ട നിലപാടാണെന്നും റാഷിദ് ആല്‍വി ആരോപിച്ചു. ബിജെപി ഉത്തരേന്ത്യയില്‍ പശുഹത്യ നടത്തുന്നവരെ കൊലപ്പെടുത്താന്‍ പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ബീഫ് ദൗര്‍ലഭ്യം നേരിടാന്‍ കര്‍ണാടകയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് ഗോവയിലെ ബിജെപി മുഖ്യമന്ത്രി പറയുന്നത്.

യുപിയില്‍ 11,000 പശുക്കളെ കശാപ്പു ചെയ്ത്  പാകിസ്താനിലേക്ക് 7000 ടണ്‍ മാംസം കയറ്റി അയച്ചു
X

ന്യൂഡല്‍ഹി: അടുത്തിടെ ഉത്തര്‍ പ്രദേശില്‍നിന്ന് പാകിസ്താനിലേക്ക് 7000 ടണ്‍ പശു മാംസം കയറ്റി അയച്ചതായി മുന്‍ ലോക്‌സഭാ അംഗവും കോണ്‍ഗ്രസ് നേതാവുമായ റാഷിദ് ആല്‍വി. ബിജെപി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയെ ഉദ്ധരിച്ചാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

സംസ്ഥാനത്ത് 11,000 പശുക്കളെ കശാപ്പു ചെയ്യുകയും പാകിസ്താനിലേക്ക് 7000 ടണ്‍ പശു മാംസം കയറ്റി അയക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം ആരോപിച്ചത്. ന്യൂഡല്‍ഹിയില്‍ എഐസിസി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുഹത്യ, ബീഫ് വിഷയങ്ങളില്‍ ബിജെപിക്ക് ഇരട്ട നിലപാടാണെന്നും റാഷിദ് ആല്‍വി ആരോപിച്ചു. ബിജെപി ഉത്തരേന്ത്യയില്‍ പശുഹത്യ നടത്തുന്നവരെ കൊലപ്പെടുത്താന്‍ പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ബീഫ് ദൗര്‍ലഭ്യം നേരിടാന്‍ കര്‍ണാടകയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് ഗോവയിലെ ബിജെപി മുഖ്യമന്ത്രി പറയുന്നത്. ന്യൂഡല്‍ഹിയില്‍ ഒരു നയവും ഗോവയില്‍ മറ്റൊരു നയവുമാണ് ബിജെപി ഇക്കാര്യത്തില്‍ പിന്തുടരുന്നത്. മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടികളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it