മുന്‍ ഭാര്യയുമായി അവിഹിതത്തിന് ശ്രമം; കുവൈത്ത് എംപിയുടെ തടവ് ശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

ചികില്‍സാവശ്യാര്‍ത്ഥം തന്റെ കക്ഷി തുര്‍ക്കിയിലായതിനാല്‍ വിധി പ്രസ്താവം മാറ്റിവയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചത്.

മുന്‍ ഭാര്യയുമായി അവിഹിതത്തിന് ശ്രമം;  കുവൈത്ത് എംപിയുടെ തടവ് ശിക്ഷ  ശരിവച്ച് അപ്പീല്‍ കോടതി

കുവൈത്ത് സിറ്റി: മുന്‍ ഭാര്യയെ അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ കുവൈത്ത് എംപി വലീദ് അല്‍ തബ്താബൈയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ച കീഴ്‌കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി.

ചികില്‍സാവശ്യാര്‍ത്ഥം തന്റെ കക്ഷി തുര്‍ക്കിയിലായതിനാല്‍ വിധി പ്രസ്താവം മാറ്റിവയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചത്. എംപി വലീദ് അല്‍ തബ്താബൈയുടെ മുന്‍ ഭാര്യ നല്‍കിയ പരാതി പാര്‍ലമെന്ററി പരിരക്ഷ എടുത്തുകളഞ്ഞതിനു പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തബതാബൈ നിഷേധിച്ചിരുന്നു.

RELATED STORIES

Share it
Top