- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിയ്ക്ക് നേരെ രമ്യ നടത്തിയത്

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദനം. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പോലിസ് അറസ്റ്റ് ചെയ്തു.
രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പോലിസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിയ്ക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്.
സ്‌കൂള്‍ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു. കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് രമ്യ. കുട്ടിയുടെ അച്ഛന്‍ സ്ഥിരം മദ്യപാനിയാണ്. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചു. കുട്ടിക്ക് ഒരു ചേച്ചി കൂടിയുണ്ട്. പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് അച്ഛന്‍ കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു.
എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മൂത്ത കുട്ടിയുടെ നേര്‍ക്കും ഇത്തരത്തില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്‌കൂള്‍ അധികൃതര്‍ കാര്യം തിരക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















