Sub Lead

ചൈനയിലെ കീടനാശിനി പ്ലാന്റിലെ പൊട്ടിത്തെറി: മരണസംഖ്യ 47 ആയി; 640 പേര്‍ക്ക് പരിക്ക്

640 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ചയാണ് ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ 16 ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ചൈനയിലെ കീടനാശിനി പ്ലാന്റിലെ പൊട്ടിത്തെറി: മരണസംഖ്യ 47 ആയി; 640 പേര്‍ക്ക് പരിക്ക്
X

ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ കീടനാശിനി പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. 640 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ചയാണ് ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ 16 ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്കേവരില്‍ 32 പേരുടെ നില അതീവഗുരുതരമാണ്. തിയാന്‍ജിയായി കെമിക്കല്‍ കമ്പനിയിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മറ്റ് ഫാക്ടറികളിലേക്ക് തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുടെ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പെട്ടെന്ന് തീപ്പിടിക്കാന്‍ സാധ്യതയുള്ള 30 ഓളം കീടനാശിനികള്‍ കമ്പനിയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികില്‍സയും ഉറപ്പുവരുത്താന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറ്റലിയിലുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കി. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2015ല്‍ ചൈനയുടെ വടക്കന്‍ പട്ടണമായ തിയാന്‍ജിനിലെ കെമിക്കല്‍ വെയര്‍ഹൗസിലുണ്ടായ പൊട്ടിത്തെറികളില്‍ 165 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചശേഷനും കെമിക്കല്‍ ഫാക്ടറികളില്‍ നിരവധി പൊട്ടിത്തെറികളുണ്ടാവുന്നതായാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it