കേന്ദ്ര ബജറ്റ്: കര്‍ഷക രോഷം തണുപ്പിക്കാന്‍ 6000 രൂപ

കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റ്: കര്‍ഷക രോഷം തണുപ്പിക്കാന്‍ 6000 രൂപ

ന്യൂഡല്‍ഹി: നോട്ട്‌നിരോധനവും ജിഎസ്ടിയും മൂലം വലിയ ദുരിതത്തിലായ രാജ്യത്തെ കോടിക്കണക്കിന് വരുന്ന കര്‍ഷകരുടെ രോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊടിക്കൈ.

കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു പണം ലഭിക്കും. ഈ വര്‍ഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

RELATED STORIES

Share it
Top