Sub Lead

അമ്മ കുടിവെള്ളം തേടിപ്പോയി; യുഎസ് മരുഭൂമിയില്‍ ഇന്ത്യക്കാരിയായ ആറു വയസ്സുകാരി ദാഹിച്ച് മരിച്ചു

ബുധനാഴ്ച്ച ആരിസോണയിലെ ലൂക്കേവില്ലയിലെ മരുഭൂമിയിലാണ് ഏഴാം വയസ്സിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഗുരുപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് അതിര്‍ത്തി സുരക്ഷാ സേനാ വ്യക്തമാക്കി.

അമ്മ കുടിവെള്ളം തേടിപ്പോയി;  യുഎസ് മരുഭൂമിയില്‍ ഇന്ത്യക്കാരിയായ   ആറു വയസ്സുകാരി ദാഹിച്ച് മരിച്ചു
X

ആരിസോണ: അനധികൃത കുടിയേറ്റത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ആറു വയസ്സുകാരി യുഎസ് മരുഭൂമിയില്‍ ദാഹിച്ചു മരിച്ചു. മാതാവും മറ്റു കുടിയേറ്റക്കാരും കുടിവെള്ളം അന്വേഷിച്ച് പോയതിനു പിന്നാലെയാണ് അത്യാഹിതമെന്ന് മെഡിക്കല്‍ പരിശോധകനും യുഎസ് അതിര്‍ത്തി പട്രോളിങ് വൃത്തങ്ങളും അറിയിച്ചു.

ബുധനാഴ്ച്ച ആരിസോണയിലെ ലൂക്കേവില്ലയിലെ മരുഭൂമിയിലാണ് ഏഴാം വയസ്സിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഗുരുപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് അതിര്‍ത്തി സുരക്ഷാ സേനാ വ്യക്തമാക്കി. ഇവിടെ 42 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. കുടിയേറ്റത്തിനിടെ ആരിസോണയിലെ ദക്ഷിണ മരുഭൂമിയില്‍ ഈ വര്‍ഷം രണ്ടാമത്തെ കുട്ടിക്കാണ് ജീവന്‍ നഷ്ടമാവുന്നത്. അടുത്തിടെ മെക്‌സിക്കോയില്‍നിന്ന് യുഎസിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഫ്രിക്കയിലേയും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേയും കുടിയേറ്റക്കാര്‍ക്കൊപ്പമാണ് ഇന്ത്യക്കാരും അമേരിക്കയിലേക്ക് കുടിയേറുന്നത്.

നിരവധി മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇവിടെ അനധികൃത കുടിയേറ്റത്തെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്നത്. മരിച്ച ബാലികയും മാതാവും ഇന്ത്യക്കാരായ മറ്റു അഞ്ചു പേരും അടങ്ങുന്ന സംഘത്തെ മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൊവ്വാഴ്ചയാണ് മരുഭൂമിയില്‍ എത്തിച്ചത്.ഏറെ നേരം നടന്ന ഇവരുടെ കൈയിലെ ളളം തീര്‍ന്ന് പോവുകയായിരുന്നു. പിന്നീട് മാതാവും സംഘത്തിലുള്ളവരും ജലം തേടിയിറങ്ങിയപ്പോഴാണ് കുട്ടി ദാഹിച്ച് മരിച്ചത്. ഇതിനിടെ, മേഖലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന അതിര്‍ത്തി സുരക്ഷാ സേനയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ അമ്മയേയും മറ്റൊരു ഇന്ത്യക്കാരിയേയും മരുഭൂമിയില്‍ അലയുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്‍പാടുകള്‍ പിന്തുടര്‍ന്നാണ് ഇവരെ കണ്ടെത്തിയത്.ഇവരെയും മറ്റ് ഇന്ത്യക്കാരേയും സുരക്ഷേ സേന കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it