- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 10 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റിയുള്ള ജില്ലകളില്‍ എട്ടാഴ്ച വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണം: ഐസിഎംആര്‍ മേധാവി
നിലവില്‍ രാജ്യത്തെ 718 ജില്ലകളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് വൈറസ് കേസുകള്‍ അതിവേഗം കുടിക്കുന്നത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിക്കേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് ആദ്യമായാണ് ആരോഗ്യമേഖലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ പ്രതികരിക്കുന്നത്.

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ആറ് മുതല്‍ എട്ടാഴ്ച വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ഐസിഎംആര്‍ മേധാവി ഡോ. ബര്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചത്. ഐസിഎംആറിന്റെ ന്യൂഡല്‍ഹി ആസ്ഥാനത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാജ്യം വീണ്ടും അടച്ചിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
നിലവില്‍ രാജ്യത്തെ 718 ജില്ലകളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് വൈറസ് കേസുകള്‍ അതിവേഗം കുടിക്കുന്നത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിക്കേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് ആദ്യമായാണ് ആരോഗ്യമേഖലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ പ്രതികരിക്കുന്നത്. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍തന്നെ പ്രഖ്യാപിച്ചത്.
അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ പലതരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ കൂടുതലും ആഴ്ചതോറും അല്ലെങ്കില്‍ രണ്ടാഴ്ചയോ അടിസ്ഥാനത്തില്‍ അവലോകനം ചെയ്യുകയും വിപുലീകരിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുള്ള ജില്ലകള്‍ അടച്ചിടണമെന്ന് ഡോ. ബര്‍റാം ഭാര്‍ഗവ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ല്‍നിന്ന് 5 ശതമാനമായി കുറഞ്ഞാല്‍ തുറക്കാന്‍ കഴിയണം. പക്ഷേ, അത് സംഭവിക്കണം. എന്നാല്‍, എട്ട് ആഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കില്ലെന്ന് വ്യക്തമാണ്- അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 35 ശതമാനത്തിലെത്തിയെങ്കിലും ഇപ്പോള്‍ അത് 17 ശതമാനമായി കുറഞ്ഞു. നാളെ ഡല്‍ഹി തുറന്നാല്‍ അതൊരു ദുരന്തമായിരിക്കും. നിലവിലെ കൊവിഡ് അണുബാധയില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിദിനം 3,50,000 കേസുകളും 4,000 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തളര്‍ന്നുപോവുന്നു. ഓക്‌സിജനും മരുന്നും കുറവാണ്. പല വിദഗ്ധരും പറയുന്നത് യഥാര്‍ഥ കേസുകളുടെ എണ്ണവും മരണവും അഞ്ച് മുതല്‍ 10 മടങ്ങ് വരെ കൂടുതലാണെന്നാണ്.
കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രിയെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദിയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളൊന്നും പാലിക്കാത്ത തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മാര്‍ച്ചില്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത മഹോല്‍സവം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രില്‍ 15ന് കൊവിഡ് സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ യോഗം 10 ശതമാനമോ അതില്‍ കൂടുതലോ പോസിറ്റീവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















