Sub Lead

ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയോളം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യത: കേന്ദ്ര വിദഗ്ധ സമിതി

റിപോര്‍ട്ട് ചെയ്യപ്പെടാത്ത കൊവിഡ് കേസുകളും കണക്കിലെടുത്തു ഒരു പുതിയ ഗണിത ശാസ്ത്ര മാതൃകയാണ് പരിഗണിച്ചത്.

ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയോളം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യത: കേന്ദ്ര വിദഗ്ധ സമിതി
X

ന്യൂഡല്‍ഹി: അടുത്ത ഫെബ്രുവരിയോടെ രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര വിദഗ്ധ സമിതി. ഇതുവരെ രാജ്യത്ത് 7.55 ദശലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം സെപ്തംബറില്‍ ഉയര്‍ന്ന കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും ദിവസവും ശരാശരി 61,390 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍ കൊവിഡ് ബാധിതരായി. ഫെബ്രുവരിയോടെ ഇത് 50 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും ഐഐടി കാണ്‍പൂരിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് കൊവിഡ് വ്യാപനമെന്നു വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. സര്‍വേ പ്രകാരം സെപ്റ്റംബര്‍ വരെ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളു. എന്നാല്‍ ജനസംഖ്യയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ സാംപിളുകള്‍ പൂര്‍ണമായും ശരിയാകണമെന്നില്ലെന്നും മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. ഇതിന് പകരം വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും അടങ്ങുന്ന വിദഗ്ധ സമിതി ഗണിത ശാസ്ത്ര മാതൃകയാണ് പരിഗണിച്ചത്. റിപോര്‍ട്ട് ചെയ്യപ്പെടാത്ത കൊവിഡ് കേസുകളും കണക്കിലെടുത്തു ഒരു പുതിയ ഗണിത ശാസ്ത്ര മാതൃകയാണ് പരിഗണിച്ചത്. ഇത് പ്രകാരം രോഗബാധിതരെ രണ്ട് വിഭാഗങ്ങളായി തിരിച്ചു, റിപ്പോര്‍ട്ട് ചെയ്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കൊവിഡ് കേസുകളും.

മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ കേസുകളുടെ എണ്ണം ഒറ്റ മാസത്തില്‍ 26 ലക്ഷം വരെ ഉയരുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. അവധിക്കാലം അടുക്കുന്തോറും രാജ്യത്ത് അണുബാധകള്‍ ഉയര്‍ന്നേക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ദുര്‍ഗ പൂജ, ദീപാവലി എന്നിവയുടെ ഉത്സവങ്ങള്‍ യഥാക്രമം ഈ മാസവും നവംബര്‍ പകുതിയോടെയാണ് നടക്കുക. ജാഗ്രത പാലിച്ചില്ലങ്കില്‍ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.




Next Story

RELATED STORIES

Share it