Sub Lead

യുവാക്കളെ ആക്രമിച്ച് 45 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു; ആര്‍എസ്എസ് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍

ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായ പ്രക്കാനം തെക്കേക്കര വീട്ടില്‍ ജിതിന്‍ വിക്രം(24), നാരങ്ങാനം കണമുക്ക് കുഴിടത്തടത്തില്‍ അരുണ്‍ (24), നാരങ്ങാനം അശോക് ഭവനില്‍ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടില്‍ രാഹുല്‍ (21), മല്ലശേരി സുജാത ഭവനില്‍ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തില്‍ ജിത്തു (25) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനിരയായത്.

യുവാക്കളെ ആക്രമിച്ച് 45 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു; ആര്‍എസ്എസ് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍
X

പത്തനംതിട്ട: യുവാക്കളെ ആക്രമിച്ച് ആര്‍എസ്എസ് സംഘം 45 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. സംഭവത്തില്‍ ആറുപേരെ പേരെ പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായ പ്രക്കാനം തെക്കേക്കര വീട്ടില്‍ ജിതിന്‍ വിക്രം(24), നാരങ്ങാനം കണമുക്ക് കുഴിടത്തടത്തില്‍ അരുണ്‍ (24), നാരങ്ങാനം അശോക് ഭവനില്‍ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടില്‍ രാഹുല്‍ (21), മല്ലശേരി സുജാത ഭവനില്‍ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തില്‍ ജിത്തു (25) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനിരയായത്.

മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് വിളിച്ചുവരുത്തിയ ശേഷമായിരുന്ന യുവാക്കളെ സംഘം ക്രൂരമായി മര്‍ദിച്ച് കവര്‍ച്ച നടത്തിയത്. ജിതിന്‍ വിക്രം താമസിക്കുന്ന പുത്തന്‍പീടിക സന്തോഷ് ജങ്ഷനിലെ വീട്ടില്‍ ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം പള്ളിച്ചല്‍ വട്ടവിള സിബി ഭവനില്‍ പി എസ് സിബിമോനും (27) ജിതിനും തമ്മില്‍ മാസങ്ങളായി മൊബൈല്‍ ഫോണിന്റെ മൊത്തവ്യാപാര ഇടപാടുണ്ടായിരുന്നു. പത്തനംതിട്ടയിലെ വിവിധ കടകളിലേക്കും എറണാകുളം ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാര്‍ക്കും 200 റെഡ്മിഫോണ്‍ ആവശ്യമുണ്ടെന്ന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ഫോണുമായെത്തിയതാണ് സിബിയും മറ്റ് ബിസിനസ് പങ്കാളികളും.

റെഡ്മിയുടെ 163 ഫോണുകളുമായാണ് ഇവരെത്തിയത്. ഫോണിന് 45 ലക്ഷം രൂപയോളം വിലവരും. ഇവര്‍ ജിതിന്റെ വീട്ടിലെത്തിയപ്പോള്‍ സിബിയോട് വീട്ടിലിരിക്കാന്‍ പറഞ്ഞിട്ട് മറ്റുള്ളവരെ പുറത്തുനിര്‍ത്തി. ഈ സമയം 30ഓളം പേര്‍ വീട്ടിലുണ്ടായിരുന്നു. സിബിയെ സംഘം വീട്ടിലിട്ട് ക്രൂരമായി മര്‍ദനത്തിനിരയാക്കി. സിബിയോടൊപ്പംവന്ന മണക്കാട് സ്വദേശികളായ ദില്‍ഹര്‍ (22), സന്‍ഷ (23), അമല്‍ (23), പ്രസാദ് (24), ബിനു (24) എന്നിവരെയും സംഘം മര്‍ദിച്ചു. സിബിയുടെ കൈയ്ക്ക് ഒടിവുണ്ട്. അക്രമിസംഘം ഫോണ്‍ മുഴുവന്‍ കവര്‍ച്ച ചെയ്തശേഷം സിബിയോടും കൂട്ടരോടും ജീവന്‍ വേണേല്‍ രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. പോലിസില്‍ പരാതിപ്പെട്ടാല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി.

സിബിയും കൂട്ടരും കാറുമായി തിരിച്ചുമടങ്ങുമ്പോള്‍ ജിതിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് അടൂരിലെത്തിയപ്പോഴാണ് പോലിസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. തുടര്‍ന്ന് ഇവരെ അടൂര്‍ പോലിസ് അശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പത്തനംതിട്ട പോലിസില്‍ വിവരമറിയിച്ചു. പത്തനംതിട്ട പോലിസാണ് ജിതിന്‍ ഉള്‍പ്പടെ ആറുപേരെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് വിദഗ്ധര്‍ ജിതിന്റെ വീട്ടിലെത്തി പരിശോധന നടത്തി. അക്രമിസംഘം പിടിച്ചെടുത്ത ഫോണും പോലിസ് കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it