- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കക്കൂസ് ടാങ്ക് ശുചീകരണത്തിനിടെ കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു
മധുസൂധനന്‍ സാഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സാഹ്നി, വീര്‍ കുമാര്‍ സാഹ്നി എന്നിവരാണു മരണപ്പെട്ടത്. എല്ലാവരും 30നും 35നും മധ്യേ പ്രായമുള്ളവരാണ്.
മുസഫര്‍പൂര്‍: ബിഹാറില്‍ കക്കൂസ് ടാങ്ക് ശുചീകരണത്തിനിടെ കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. മുസഫര്‍പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണാന്ത്യം. മിനാപൂര്‍ ബ്ലോക്കിലെ ബാരാ ഭാരതി പഞ്ചായത്തിലെ മധുബന്‍ കാന്തി വില്ലേജിലാണ് സംഭവം. പുതുതായി നിര്‍മിച്ച സ്‌പെറ്റിക് ടാങ്കില്‍നിന്നു മാലിന്യം നീക്കം ചെയ്യാനെത്തിയ പുരുഷന്‍ ടാങ്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ടാങ്കില്‍ നിന്നു ഇയാളെ രക്ഷിക്കാനെത്തിയപ്പോഴാണ് കുടുംബാഗങ്ങളായ മറ്റുള്ളവര്‍ വിഷവാതകം ശ്വസിച്ചാണ് മരണപ്പെട്ടതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്(ഈസ്റ്റ്) കുന്തന്‍ കുമാര്‍ പറഞ്ഞു. മധുസൂധനന്‍ സാഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സാഹ്നി, വീര്‍ കുമാര്‍ സാഹ്നി എന്നിവരാണു മരണപ്പെട്ടത്. എല്ലാവരും 30നും 35നും മധ്യേ പ്രായമുള്ളവരാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മിനാപൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ ജ്ഞാന്‍ പ്രസാദ് ശ്രീവാസ്തവ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















