കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 4 പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും അവര്‍ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് 19 ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. ഐസിയുവിലെ എസി യൂണിറ്റില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് നാഗ്പൂര്‍ സിവില്‍ ബോഡിയുടെ ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. 'ആശുപത്രിയിലെ 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല. ആശുപത്രി ഒഴിപ്പിച്ചു'- പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും അവര്‍ പറഞ്ഞു. 30 ബെഡ് സൗകര്യമുള്ള നാഗ്പൂരിലെ വാദി പരിസരത്തുള്ള ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അതില്‍ 15 എണ്ണം തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളായിരുന്നു.
ആശുപത്രിയുടെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഐസിയുവിലെ എസി യൂണിറ്റില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ട്. തീ ആ നിലയില്‍ ഒതുങ്ങിനില്‍ക്കുകയും കൂടുതല്‍ പടരുകയും ചെയ്തിട്ടില്ലെന്ന് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഫയര്‍ ഓഫീസര്‍ രാജേന്ദ്ര ഉച്ചെ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT