Sub Lead

സുഡാനിൽ പ്രക്ഷോഭകർക്ക് നേരെ വെടിവയ്പ് മരണം മുപ്പതായി

സുഡാനിൽ പ്രക്ഷോഭകർക്ക് നേരെ വെടിവയ്പ് മരണം മുപ്പതായി
X

ഖാര്‍ത്തുമി: സുഡാനില്‍ സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 30 പേര്‍ കൊലപ്പെട്ടു. ആക്രമണത്തില്‍ 200ഓളം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ പ്രതിഷേധക്കാരെ ചികില്‍സിച്ചിരുന്ന ഖാര്‍ത്തൂമിലെ ഈസ്റ്റ് നൈല്‍ ഹോസ്പിറ്റലില്‍ കടന്നു കയറി സൈന്യം വെടിയുതിര്‍ത്തതായും റിപ്പോർട്ടുകളുണ്ട്.



സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈനികആസ്ഥാനത്തിനു സമീപം കുത്തിയിരിപ്പു സമരം നടത്തിയ ജനാധിപത്യ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരനായ ഒരു കുട്ടിയും ഉണ്ട്. സൈനിക ആസ്ഥാനത്തിനു പുറത്തെ നൈല്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും കൊട്ടിയടക്കാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രസിഡന്റ് ഉമറുൽ ഹസന്‍ അല്‍ ബഷീര്‍ പുറത്താക്കപ്പെട്ടശേഷം അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സില്‍ സിവിലിയന്‍ സര്‍ക്കാരിനു ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയത്.

ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങി മാസങ്ങളോളം നടത്തിയ സമരത്തെത്തുടര്‍ന്ന് ഏപ്രിലില്‍ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. ആക്രമണത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടണും രംഗത്തെത്തി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it