Sub Lead

രണ്ടാംനിലയില്‍ നിന്നു കുഞ്ഞ് വീണത് സൈക്കിള്‍ റിക്ഷയില്‍; അല്‍ഭുതകരമായ രക്ഷപ്പെടല്‍(VIDEO)

തന്റെ കുഞ്ഞിന്റെ രക്ഷകനായ സൈക്കിള്‍ റിക്ഷക്കാരനെ ആ സമയം അതുവഴി അയച്ചത് ദൈവമാണെന്ന് പിതാവ് ആശിഷ് ജെയിന്‍ പറയുന്നു

X


ടിക്കാംഗഡ്: വീടിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണ കുഞ്ഞ് പതിച്ചത് താഴത്തെ റോഡിലൂടെ പോവുകയായിരുന്ന സൈക്കിള്‍ റിക്ഷയില്‍. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് 35 അടി ഉയരത്തില്‍നിന്നു വീണ മൂന്നു വയസ്സുകാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. കുടുംബാംഗങ്ങളോടൊപ്പം രണ്ടാംനിലയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്കുവീണത്. കുടുംബാംഗങ്ങള്‍ ഓടി താഴെയെത്തി നോക്കുമ്പോഴാണ് അതുവഴി പോവുകയായിരുന്ന സൈക്കിള്‍ റിക്ഷയിലാണ് കുഞ്ഞ് വീണതെന്നു കണ്ടത്. ആശിഷ് ജെയിന്‍ എന്നയാളുടെ മകനാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. വീടിനു മുന്നിലുള്ള ഇടുങ്ങിയ റോഡിലൂടെ മെല്ലെ പോവുകയായിരുന്ന സൈക്കിള്‍ റിക്ഷയിലേക്ക് കുഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്. പിന്നാലെ, കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഓടിയെത്തുന്നതും കാണാം. കൃത്യസമയത്ത് തന്നെ സൈക്കിള്‍ റിക്ഷക്കാരന്‍ അതുവഴി പോയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്.



തന്റെ കുഞ്ഞിന്റെ രക്ഷകനായ സൈക്കിള്‍ റിക്ഷക്കാരനെ ആ സമയം അതുവഴി അയച്ചത് ദൈവമാണെന്ന് പിതാവ് ആശിഷ് ജെയിന്‍ പറയുന്നു. തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് മകന്‍ വീടിന്റെ രണ്ടാംനിലയില്‍ കളിച്ചുകൊണ്ടിരുന്നത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറുകയും റെയിലില്‍ തൂങ്ങിക്കളിക്കുകയും ചെയ്തു. എന്നാല്‍, ബാലന്‍സ് നഷ്ടപ്പെട്ട കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പക്ഷേ, ദൈവത്തിനു തുല്യമായ ഒരാള്‍ റിക്ഷയില്‍ വരികയും മകനെ രക്ഷിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ നമ്മള്‍ അവനെ ആശുപത്രിയിലെത്തിച്ച് സിടി സ്‌കാനിങും എക്‌സ്‌റേയും മറ്റു പരിശോധനകളും നടത്തി. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ജെയിന്‍ എന്‍ഡിടിവിയോട് പറഞ്ഞു.




Next Story

RELATED STORIES

Share it