ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് തീപിടുത്തം; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പൊള്ളലേറ്റ് മരിച്ചു

റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് തീപിടുത്തം; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പൊള്ളലേറ്റ് മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. അപകടത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹൗറജഗ്ദല്‍പുര്‍ സമലേശ്വരി എക്‌സ്പ്രസിനാണ് തീപിടിച്ചത്.

റായഗഡ ജില്ലയിലെ സിങ്കപുര്‍ കേതഗുഡ സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ച് വൈകിട്ട് 4.30തിനാണ് അപകടം നടന്നത്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ രണ്ട് കോച്ചുകള്‍ പാളം തെറ്റുകയും എഞ്ചിന്‍ ബോഗിയില്‍ നിന്ന് വേര്‍പെടുകയും ചെയ്തു.
RELATED STORIES

Share it
Top