Sub Lead

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടിത്തം; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം

ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിനു കീഴിലുള്ള വസ്ത്ര സംഭരണകേന്ദ്രത്തില്‍നിന്നാണ് സ്‌കൂളിലേക്ക് തീപടര്‍ന്നത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടിത്തം; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം
X

ഫരീദാബാദ്: ഡല്‍ഹിക്കു സമീപം ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിനു കീഴിലുള്ള വസ്ത്ര സംഭരണകേന്ദ്രത്തില്‍നിന്നാണ് സ്‌കൂളിലേക്ക് തീപടര്‍ന്നത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. അഗ്നിശമന സേനാ അംഗങ്ങള്‍ എത്താന്‍ വൈകിയതായാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടുങ്ങിയ വഴികള്‍ മൂലം ഫയര്‍ എഞ്ചിനുകള്‍ക്ക് ഇവിടെ എത്തിപ്പെടാന്‍ തടസ്സം നേരിടുകയായിരുന്നു. വിദ്യാലയം വേനല്‍ക്കാല അവധിക്കായി അടച്ചിട്ടിരുന്നെങ്കിലും ഈ കുടുംബം സ്‌കൂളിലാണ് താമസിച്ചിരുന്നത്.

ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മൂവരെയും രക്ഷാ പ്രവര്‍ത്തകര്‍ മേല്‍ക്കൂരയിലൂടെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it