Sub Lead

എംബിബിഎസ് വിദ്യാര്‍ഥിയെ ആക്രമിച്ച ബജ്‌റങ്ദളുകാര്‍ അറസ്റ്റില്‍

എംബിബിഎസ് വിദ്യാര്‍ഥിയെ ആക്രമിച്ച ബജ്‌റങ്ദളുകാര്‍ അറസ്റ്റില്‍
X

അഹമദാബാദ്: എംബിബിഎസ് വിദ്യാര്‍ഥിയെ ആക്രമിച്ച ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഹമദാബാദിലെ നിക്കോല്‍ പ്രദേശത്ത് വച്ച് അയ്മാസ് അലി മുഹമ്മദ് അക്രം ശെയ്ഖ് എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച ബാബ ഗോസ്വാമി, ജീതു ചൗഹാന്‍, വിശാല്‍ രാജ്പുത് എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നു പേര്‍ ഒളിവിലാണ്. പ്രതികള്‍ ബജ്‌റങ് ദളുകാരാണെന്ന് നിക്കോല്‍ ഇന്‍സ്‌പെക്ടര്‍ വി എസ് വഗേല പറഞ്ഞു. നിക്കോലിലെ ഒരു ഗാര്യേജില്‍ കാര്‍ റിപ്പയര്‍ ചെയ്യാന്‍ പോയ സമയത്താണ് വിദ്യാര്‍ഥി ആക്രമണത്തിന് ഇരയായത്. എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചായിരുന്നു ആക്രമണം. ഉടന്‍ തന്നെ ശെയ്ഖ് പോലിസിനെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. തുടര്‍ന്നാണ് പോലിസ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും. തങ്ങളെ ആക്രമിച്ചെന്ന് ആരോപിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it