ബീഹാറില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ കൊല്ലപ്പെട്ടു
ബുധനാഴ്ച ഗയ-ജമല്‍പൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം
പറ്റ്‌ന: ബീഹാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കനറ ബാങ്കിന്റെ ജാമുവി ജില്ലയിലെ ഉദ്യോഗസ്ഥനായ മിലിന്ദ് കുമാറി(28)നെയാണ് കുത്തേറ്റും തൊണ്ടയ്ക്കു പരിക്കേറ്റും മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഗയ-ജമല്‍പൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബാങ്കിന്റെ ഒരു യോഗത്തില്‍ പങ്കെടുത്ത് കിയുല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിനില്‍ കയറിയതായിരുന്നു മിലിന്ദ്. സരാരിക്കും ലഖിസറായിക്കും ഇടയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. മാരകമായി പരിക്കേറ്റ നിലയില്‍ ലഖിസറായി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ആശുപത്രിയില്‍ മിലിന്ദ് കുമാറിനെ എത്തിച്ചെങ്കിലും അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരും കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായെത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞെത്തിയ ജില്ലാ പോലിസ് സൂപ്രണ്ട് മനീഷ്‌കുമാര്‍ ഉന്നതതല അന്വേഷണം ഉറപ്പുനല്‍കുകയും കടുത്ത നടപടിയുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ക് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT