Sub Lead

ഒരു വര്‍ഷത്തിനിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ 25,000 പേരെ ഘര്‍വാപസി നടത്തിയെന്ന് വിഎച്ച്പി

ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറയുന്നു.

ഒരു വര്‍ഷത്തിനിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ 25,000 പേരെ ഘര്‍വാപസി നടത്തിയെന്ന് വിഎച്ച്പി
X

നാഗ്പുര്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തിരികെ ഘര്‍വാപസിയിലൂടെ 25,000 ഓളം ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിച്ചെന്ന് വിഎച്ച്പി. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറയുന്നു.

25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് 2018ല്‍ വീണ്ടും മതപരിവര്‍ത്തനം നടത്തി തിരികെ എത്തിയത്. മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്‌നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരന്ദെ പറഞ്ഞു.

രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാന്‍ പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അദേഹം ആവശ്യമുയര്‍ത്തി. മതപരിവര്‍ത്തനം എളുപ്പമല്ലാതാക്കുന്ന ഒരു നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്നും വിഎച്ച്പി ആവശ്യമുയര്‍ത്തുന്നു.




Next Story

RELATED STORIES

Share it