Sub Lead

കാസ്പിയന്‍ തീരത്ത് സീലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കാസ്പിയന്‍ തീരത്ത് സീലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
X

മോസ്‌കോ: തെക്കന്‍ റഷ്യയിലെ കാസ്പിയന്‍ കടല്‍തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 2,500 സീലുകളാണ് കടല്‍തീരത്ത് അടിഞ്ഞതെന്ന് കാസ്പിയന്‍ പരിസ്ഥിതി സംരക്ഷണ കേന്ദ്രം മേധാവി അറിയിച്ചു. സീലുകള്‍ വേട്ടയാടപ്പെട്ടതിന്റെ സൂചനകളില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്തുകൊണ്ടാണ് കൂട്ടമരണം സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ സ്വാഭാവിക കാരണങ്ങളാലായിരിക്കാം ഇതിന് പിന്നിലെന്നും റഷ്യന്‍ പ്രവിശ്യയായ ഡാഗെസ്താനിലെ അധികൃതര്‍ പറഞ്ഞു.

പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാംപിളുകള്‍ പരിശോധിക്കുമെന്ന് റഷ്യന്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ലാബ് ഫലങ്ങള്‍ വന്നാല്‍ സീലുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ജലാശയമായ കാസ്പിയന്‍ കടലിലാണ് കാസ്പിയന്‍ സീലുകളുള്ളത്. 2008 മുതല്‍ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) കാസ്പിയന്‍ സീലുകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പതിറ്റാണ്ടുകളായി അമിത വേട്ടയാടല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയായ സീലുകളുടെ നാശത്തിന് മലിനീകരണം കൂടി കാരണമാണ്. റഷ്യ, കസാകിസ്താന്‍, അസര്‍ബൈജാന്‍, ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ അഞ്ച് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് കാസ്പിയന്‍ കടല്‍. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാസ്പിയന്‍ കടലില്‍ ഒരു ദശലക്ഷത്തിലധികം കാസ്പിയന്‍ സീലുകളാണുണ്ടായിരുന്നത്. നിലവില്‍ 68,000 സീലുകള്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it