Sub Lead

ഇന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ 21 പേരെ ആശുപത്രികളിലേക്ക് മാറ്റി; ഏഴുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

കുവൈത്തില്‍നിന്നെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറു പേരെയും ജിദ്ദയില്‍നിന്നെത്തിയ ഒരു വനിതയേയും മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍തന്നെ 108 ആംബുലന്‍സുകള്‍ എത്തിച്ച് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ 21 പേരെ ആശുപത്രികളിലേക്ക് മാറ്റി; ഏഴുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍
X

മലപ്പുറം: ഇന്ന് ഗള്‍ഫില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി കേരളത്തിലേക്കെത്തിയവരില്‍ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്തില്‍നിന്നെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറു പേരെയും ജിദ്ദയില്‍നിന്നെത്തിയ ഒരു വനിതയേയും മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍തന്നെ 108 ആംബുലന്‍സുകള്‍ എത്തിച്ച് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കുവൈത്തില്‍നിന്നെത്തിയ മൂന്നു മലപ്പുറം സ്വദേശികള്‍, രണ്ടു പാലക്കാട്ടുകാര്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്കും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിനിക്ക് ആദ്യഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരേയും റണ്‍വെയില്‍ത്തന്നെ ആംബുലന്‍സെത്തിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കുവൈത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് പാലക്കാട് സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കാര്‍കോഡ് സ്വദേശി, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള നാല് കോഴിക്കോട് സ്വദേശികള്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജിദ്ദ വിമാനത്തിലുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള നാല്് മലപ്പുറം സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അലര്‍ജിയ്ക്ക് ചികിത്സയിലിരിക്കുന്ന ഒരാളും പൊള്ളലേറ്റ് ചികിത്സയിലുള്ള മറ്റൊരാളും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളുമാണ് മഞ്ചേരിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവര്‍. വൃക്ക രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൊണ്ടുപോയത്


Next Story

RELATED STORIES

Share it