Sub Lead

എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ സ്ഥാനക്കയറ്റം: കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരായ റിവ്യൂ ഹരജി സുപ്രിംകോടതി തള്ളി

എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ സ്ഥാനക്കയറ്റം: കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരായ റിവ്യൂ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: എസ് സി, എസ്ടി വിഭാഗക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സംവരണത്തിലൂടെ സ്ഥാനക്കയറ്റം നല്‍കിയത് സുപ്രിംകോടതി അംഗീകരിച്ചു. സ്ഥാനക്കയറ്റം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ യു യു ലളിത്, ഡി വൈ ചന്ദ്രചുഡ് എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹരജികള്‍ തള്ളിയത്. കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ നിയമപ്രകാരം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റത്തിനു സംവരണം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കിയത്. റിസര്‍വേഷന്‍ ആക്റ്റ്-2018 ന്റെ മുന്‍കാല കണ്ടെത്തലുകളില്‍ വ്യക്തമായ പിശകുണ്ടെന്നും അതിനാല്‍ സ്ഥാനക്കയറ്റത്തിന് 'ക്രീമിലെയര്‍' ആശയം ബാധകമല്ലെന്നും ഭരണഘടനാ ബെഞ്ച് വിധിന്യായങ്ങളില്‍ സുപ്രിംകോടതിയുടെ വിധി പരിഗണിച്ചിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

സംസ്ഥാനത്തെ സിവില്‍ സര്‍വീസിലെ തസ്തികകളിലേക്ക് സംവരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്ന നിയമം-2002 പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ സ്ഥാനക്കയറ്റ നിര്‍ണയം ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രാതിനിധ്യക്കുറവ്, പിന്നാക്കാവസ്ഥ, കാര്യക്ഷമത തുടങ്ങിയവ സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായിരുന്നില്ല സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. സംസ്ഥാന സിവില്‍ സര്‍വീസിലെ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ പ്രാതിനിധ്യക്കുറവ്, അപര്യാപ്തത, ഭരണപരമായ കാര്യക്ഷമതയില്‍ സംവരണത്തിന്റെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 'രത്‌നപ്രഭാ കമ്മിറ്റി' രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസിലെ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇത് 2018 ജൂണ്‍ 23ന് നിയമമായി മാറി. സംവരണ നിയമം 2018 റിസര്‍വേഷന്‍ ആക്റ്റ്-2002ന് തുല്യമാണെന്നും രത്‌ന പ്രഭാ കമ്മിറ്റിയുടെ റിപോര്‍ട്ട് നാഗരാജ്, ജര്‍നൈല്‍ സിങ് കേസില്‍ ഭരണഘടനാ ബെഞ്ച് വിധിന്യായങ്ങളിലെ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ നിയമത്തിനെതിരേ രംഗത്തെത്തിയത്.

''റിസര്‍വേഷന്‍ ആക്റ്റ്-2018 സംസ്ഥാന നിയമസഭ ജുഡീഷ്യല്‍ അധികാരം പിടിച്ചെടുക്കുന്നതിന് തുല്യമല്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4-എ) പ്രകാരമുള്ള അധികാരത്തിന്റെ സാധുവായ ഒരു നീക്കമാണെന്നും നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

2018 Karnataka Law Granting Reservation In Promotion For SC-ST Govt. Employees Constitutionally Valid: SC Dismisses Review Petitions

Next Story

RELATED STORIES

Share it