Sub Lead

കൊല്‍ക്കത്തയ്ക്കു സമീപം സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു; മമത അടിയന്തിരയോഗം വിളിച്ചു

കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാളായ 17കാരനായ റംബാബു ഷാ പാനി പുരി (പുഷ്‌ക) വില്‍പ്പനക്കാരനാണ്. മറ്റൊരാള്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. പരിക്കേറ്റ മറ്റു മൂന്നു പേരുടെ നില ഗുരുതരമാണ്.

കൊല്‍ക്കത്തയ്ക്കു സമീപം സംഘര്‍ഷം;  രണ്ടു പേര്‍ കൊല്ലപ്പെട്ടു; മമത അടിയന്തിരയോഗം വിളിച്ചു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയ്ക്കു തൊട്ടു വടക്കുള്ള, സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പാറയില്‍ അജ്ഞാത സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ, മമതയുടെ നിര്‍ദേശത്തെതുടര്‍ന്ന് സംസ്ഥാന പോലിസ് മേധാവിയും ചീഫ് സെക്രട്ടറിയും മറ്റു മുതിര്‍ന്ന ഉദ്യേഗസ്ഥരും യോഗം ചേര്‍ന്നു.

കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാളായ 17കാരനായ റംബാബു ഷാ പാനി പുരി (പുഷ്‌ക) വില്‍പ്പനക്കാരനാണ്. മറ്റൊരാള്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. പരിക്കേറ്റ മറ്റു മൂന്നു പേരുടെ നില ഗുരുതരമാണ്. അക്രമി സംഘം നാടന്‍ ബോംബ് എറിഞ്ഞതായും വെടിയുതിര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്. ഇവരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും വെടിയുതിര്‍ത്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ പ്രാദേശിക പോലിസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ബംഗാള്‍ പോലിസ് മേധാവി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുമ്പാണ് സംഘര്‍ഷമുണ്ടായത്. പൊതു തിരഞ്ഞെടുപ്പ് മുതല്‍ മേഖല അശാന്തമാണ്.

Next Story

RELATED STORIES

Share it