കാനഡയിലെ ക്യൂബെക്കില്‍ ബസ് നഴ്‌സറിയിലേക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ മരിച്ചു

ക്യൂബെക്: കാനഡയിലെ ക്യൂബെക്കില്‍ ബസ് നഴ്‌സറിയിലേക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 51 കാരനായ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ബസ് ഡ്രൈവര്‍ പിയറി നൈനെ അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ കൊലപാതകം, ഒരു കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങള്‍ എന്നിവയ്ക്ക് കേസുള്ളയാളാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ലാവലില്‍ ബുധനാഴ്ച പ്രാദേശിക സമയം ഏകദേശം 08:30നായിരുന്നു സംഭവം. ബസ് ബോധപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നാണ് കരുതുന്നതെന്ന് ലാവലിലെ പോലിസ് മേധാവി പറഞ്ഞു. എന്നാല്‍, ഉദ്ദേശം അറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. പരിക്കേറ്റ ആറ് കുട്ടികളുടെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്ന് മോണ്‍ട്രിയലിലെയും ലാവലിലെയും ആശുപത്രി അധികൃതര്‍ പറഞ്ഞു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT