ബിജെപി ഭരണത്തിലേറിയ ശേഷം സായുധസംഘടനകളിലെ കശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു
2018 ല്‍ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 191 യുവാക്കളാണ് വിവിധ സായുധസംഘടനകളില്‍ ചേര്‍ന്നതെന്ന് മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു

ജമ്മു: രാജ്യത്തെ വിധ്വംസക ശക്തികളെ തുടച്ചുനീക്കുമെന്നും നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒരു ഭീകരാക്രമണം പോലും നടന്നില്ലെന്നും കേന്ദ്രമന്ത്രിമാര്‍ വീമ്പ് പറയുമ്പോള്‍, ബിജെപി അധികാരത്തിലേറിയ ശേഷം സായുധ സംഘടനകളിലേക്കുള്ള കശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. 2018 ല്‍ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 191 യുവാക്കളാണ് വിവിധ സായുധസംഘടനകളില്‍ ചേര്‍ന്നതെന്ന് മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു. പുതുതായുള്ള അംഗങ്ങളില്‍ കൂടുതലും ദക്ഷിണ കശ്മിരിലുള്ളവരാണെന്നാണു ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. 2017ല്‍ 126 പേരാണ് ദക്ഷിണ ജമ്മുവിലെ പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ നിന്നായി ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ തുടങ്ങിയ സംഘടനകളില്‍ ചേര്‍ന്നത്. 2018ല്‍ 191 പേര്‍ ചേര്‍ന്നതില്‍ 139 പേരും ദക്ഷിണ കശ്മീരികളാണ്. ഇതില്‍ തന്നെ പുല്‍വാമയിലാണ് ഏറ്റവും കൂടുതല്‍-59. 2016ല്‍ 88 കശ്മീരി യുവാക്കളാണ് നിരോധിത സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 2015ല്‍ 66, 2014ല്‍ 53, 2013ല്‍ 16, 2012ല്‍ 21, 2011ല്‍ 23, 201ല്‍ 54 എന്നിങ്ങനെയാണു കണക്ക്. 2010നു ശേഷം വന്‍ കുറവുണ്ടായതാണ് കഴിഞ്ഞ വര്‍ഷം കുതിച്ചുചാടിയത്. സൈന്യം അറസ്റ്റ് ചെയ്തവരുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചാണ് ഇത്തരമൊരു കണക്ക് തയ്യാറാക്കിയത്. 2018ല്‍ ജമ്മു കശ്മീരില്‍ മാത്രം 257 പേരെയാണ് ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയതെന്നാണ് അവകാശപ്പെടുന്നത്. ദേശസുരക്ഷയുടെ പേരില്‍ കശ്മീരില്‍ സൈന്യം നടത്തുന്ന മനുഷ്യത്വവിരുദ്ധമായ ആക്രമണങ്ങള്‍ യുവാക്കളെ സായുധസംഘടനകളിലേക്ക് ആകര്‍ഷിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെഹബൂബ മുഫ്തിയെ കൂട്ടുപിടിച്ച് കശ്മീരില്‍ ബിജെപി അധികാരം കൈയാളിയിരുന്നപ്പോഴാണ് യുവാക്കളുടെ സായുധസംഘങ്ങളിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതെന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് ക്ഷീണമാവും.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMTതൃശൂര്‍ കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT