Sub Lead

വൃക്ക രോഗിയായ പിതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കൊല്ലാന്‍ 15കാരനായ മകന്റെ ശ്രമം

വൃക്ക രോഗിയായ പിതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കൊല്ലാന്‍ 15കാരനായ മകന്റെ ശ്രമം
X

തിരുവനന്തപുരം: വൃക്ക രോഗിയായ പിതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കൊല്ലാന്‍ ശ്രമിച്ച 15കാരന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം പോത്തന്‍കോട് കഴിഞ്ഞ ദിവസമാണ് അതിദാരുണസംഭവം. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണില്‍ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിന് വിധേയനായ പിതാവിനെയാണ് മകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇദ്ദേഹം മകനെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഇതിനു പ്രതികാരമെന്നോണമാണ് കൃത്യം ചെയ്തതെന്നാണ് പോലിസ് പറയുന്നത്. മകന്‍ പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായില്‍ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ഗുതുരാവസ്ഥയിലായ പിതാവിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസിന്റെ പിടിയിലാവുമെന്ന് ഉറപ്പായതോടെ 15കാരന്‍ വീടിന്റെ മുറിക്കുള്ളില്‍ കയറി ജനല്‍ കമ്പിയില്‍ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികള്‍ കാണുകയായിരുന്നു. ഉടന്‍ പോത്തന്‍കോട് പോലിസത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് 15കാരനെ ആശുപത്രിയിലേക്ക് മാറ്റിയത്.


Next Story

RELATED STORIES

Share it