- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമിനെ വിഴുങ്ങി പ്രളയം; മരണം ഏഴായി, ദുരിതത്തിലായത് 15 ലക്ഷം പേര് (വീഡിയോ)
ശനിയാഴ്ച രാത്രിയോടെയാണ് മരണസംഖ്യ മൂന്നില്‍നിന്ന് ഏഴായി ഉയര്‍ന്നത്. അസം സംസ്ഥാനത്തെ 33 ജില്ലകളില്‍ 25 ജില്ലകളെയും പ്രളയം വിഴുങ്ങിയിരിക്കുകയാണ്. ഇതുവരെ 15 ലക്ഷം പേരാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായിരിക്കുന്നത്. കനത്ത മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. ശനിയാഴ്ച രാത്രിയോടെയാണ് മരണസംഖ്യ മൂന്നില്‍നിന്ന് ഏഴായി ഉയര്‍ന്നത്. അസം സംസ്ഥാനത്തെ 33 ജില്ലകളില്‍ 25 ജില്ലകളെയും പ്രളയം വിഴുങ്ങിയിരിക്കുകയാണ്. ഇതുവരെ 15 ലക്ഷം പേരാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായിരിക്കുന്നത്. കനത്ത മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദേശീയ ദുരന്ത പ്രതിരോധസേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രളയത്തില്‍പ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സുരക്ഷിതമായി മാറ്റുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 20,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 68 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനോടകം തുറന്നിരിക്കുന്നത്. പ്രളയത്തെ നേരിടുന്നതിന് എല്ലാ സഹായവും അസം സംസ്ഥാനത്തിന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.
#WATCH: Building of a Primary School in Tengaguri area of Morigaon district collapsed due to the increasing water in the Brahmaputra River flowing through the region, yesterday. #Assam pic.twitter.com/AYoEUydJup
അസമിലെ ബാരാപേട്ടയിലാണ് പ്രളയം കൂടുതല്‍ നാശനഷ്ടം വിതച്ചത്. ഇവിടെനിന്ന് മാത്രം അഞ്ചുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മോറാന്‍ ജില്ലയിലെ 52 ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ 10 നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുവാഹത്തി വഴി ഒഴുകുന്ന ബ്രഹ്മപുത്ര നദി കരകവിയുന്ന നിലയിലെത്തി. രക്ഷാപ്രവര്‍ത്തനത്തിനും പ്രതിരോധനടപടികള്‍ക്കും സഹായം നല്‍കുന്നതിന് കണ്ട്രോള് റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മോറിഗണ്‍ ജില്ലയില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് സമീപത്തെ പ്രൈമറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. ഇതിന്റെ വീഡിയോ അടക്കം എഎന്‍ഐ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഇതുവരെ 27,000 ഹെക്ടര്‍ കൃഷിനാശമാണ് രേഖപ്പെടുത്തിയത്. അന്തിമകണക്കുകള്‍ പരിശോധിക്കുമ്പോള്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയരും. ഓരോ ദിവസും കഴിയുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.
അസമിലും മേഘാലയയിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ടെലഫോണില്‍ സംസാരിച്ച് പ്രതിരോധ നടപടികള്‍ വിലയിരുത്തി. കനത്ത മഴ നാശംവിതച്ചുകൊണ്ടിരിക്കുന്ന അസമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമിത്ഷാ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്നു സൈന്യത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
RELATED STORIES
നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 2:03 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMT