നവജാത ശിശുവിന്റെ ശസ്ത്രക്രിയ നാളെ നടത്തിയേക്കും; പ്രാര്‍ഥനയോടെ കേരളം

നാളെ അന്തിമ രക്ത പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഏറെ അപകട സാധ്യതയുള്ള ശസ്ത്രക്രിയയായിരിക്കും ഇതെന്നും ശസ്ത്ര ക്രിയക്കു ശേഷം കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പൂര്‍ണ നിരീക്ഷത്തിലാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

നവജാത ശിശുവിന്റെ ശസ്ത്രക്രിയ നാളെ  നടത്തിയേക്കും; പ്രാര്‍ഥനയോടെ കേരളം

കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി വന്നതായി ഡോക്ടര്‍മാര്‍. കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നാളെ അന്തിമ രക്ത പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഏറെ അപകട സാധ്യതയുള്ള ശസ്ത്രക്രിയയായിരിക്കും ഇതെന്നും ശസ്ത്ര ക്രിയക്കു ശേഷം കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പൂര്‍ണ നിരീക്ഷത്തിലാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പു ചെയ്യുന്ന വെന്‍ട്രിക്കിളില്‍ ദ്വാരം ഉണ്ടായിരുന്നു.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പു ചെയ്യുന്ന പ്രധാന ധമനിയുടെ ചുരുക്കം കൂടുതലായിരുന്നു. അയോര്‍ടിക് വാല്‍വിന് വൈകല്യം ഉണ്ട്. ഇത് കുട്ടിയുടെ മറ്റ് അവയവങ്ങളെയും ബാധിച്ചു.അമൃതയില്‍ എത്തിക്കുന്നതിനു മുമ്പു രണ്ടു തവണ കുട്ടിക്ക് ഫിക്‌സ് ഉണ്ടാകുകയും റീനല്‍ ഫെയിലര്‍ ആകുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 12 ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു. നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ഇന്നലെ കൊച്ചിയിലെ അമൃത ആശൂപത്രിയില്‍ എത്തിച്ചത്.കുട്ടിയെയും കൊണ്ടുള്ള ആംബുലന്‍സിന്റെ യാത്രയക്ക് കേരളം ഒന്നാകെ കൈകോര്‍ത്ത കാഴ്ചയാണ് ഇന്നലെ കണ്ടത്.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top