24 മണിക്കൂറിനൂ ശേഷമെ കുട്ടിയുടെ ശസ്ത്രക്രിയ നടത്താന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍

അടുത്ത 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തും. അതിനു മുമ്പായി കൂട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണ്.കിഡ്നി,കരള്‍,തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം പരിശോധിച്ച് കൃത്യമാണെന്ന് ഉറുപ്പു വരുത്തിയതിനു ശേഷം മാത്രമെ ശസ്ത്രക്രിയ നടത്താന്‍ കഴിയു.ഇത്രയും പരിശോധന നടത്താന്‍ 24 മണിക്കൂര്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

24 മണിക്കൂറിനൂ ശേഷമെ കുട്ടിയുടെ ശസ്ത്രക്രിയ നടത്താന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെങ്കിലും ആശങ്കപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഹൃദയ ശസ്ത്രക്രിയക്കായി 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അടുത്ത 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തും. അതിനു മുമ്പായി കൂട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണ്.കിഡ്നി,കരള്‍,തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം പരിശോധിച്ച് കൃത്യമാണെന്ന് ഉറുപ്പു വരുത്തിയതിനു ശേഷം മാത്രമെ ശസ്ത്രക്രിയ നടത്താന്‍ കഴിയു.ഇത്രയും പരിശോധന നടത്താന്‍ 24 മണിക്കൂര്‍ ആവശ്യമാണ്.കുട്ടിയുടെ ആരോഗ്യനിലയില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടില്ല.ഹൃദയം പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടിയുടെ ശസത്രക്രിയ നടത്തുന്നത്. 200 ലധികം കുട്ടികളുടെ ശസ്ത്രക്രിയ സമാന രീതിയില്‍ നടത്തിയിട്ടുണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മംഗലാപുരത്ത് നിന്ന് 400 കിലോമീറ്റര്‍ നാലര മണിക്കൂര്‍ കൊണ്ട് താണ്ടിയാണ് ആംബുലന്‍സ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തിയത്.കുട്ടിയുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായി മംഗലാപുരത്ത് നിന്നും രാവിലെ 11.10 ഓടെയാണ് വാഹനം പുറപ്പെട്ടത്. മംഗലാപുരം സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ ഹൃദയരോഗത്തോടെ പിറന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് പുറപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയുടെ ചികില്‍സ അമൃതയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികില്‍സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top