തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നു; എഐഎഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍
എഐഎഡിഎംകെ പ്രാദേശിക നേതാക്കളായ ജി മുരുകന്‍, കെ കാളിയപെരുമാള്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരയില്‍ 14കാരിയെ ചുട്ടുകൊന്നു. വില്ലുപുരത്ത് ചെറിയ കട നടത്തുന്ന ജയബാല്‍ എന്നയാളുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ജയശ്രീയാണ് കൊല്ലപ്പെട്ടത്. സിരുമധുരൈയ് കോളനിയില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് ദാരുണസംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ എഐഎഡിഎംകെ പ്രാദേശിക നേതാക്കളായ ജി മുരുകന്‍, കെ കാളിയപെരുമാള്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ രണ്ടുപേരും എട്ടുവര്‍ഷം മുമ്പ് ജയബാലിന്റെ സഹോദരനെ ആക്രമിച്ച കേസിലെ പ്രതികളാണ്. കേസില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയതാണ്. വീടിനു സമീപത്തെ ചെറിയ കടയില്‍ പെണ്‍കുട്ടി തനിച്ചായിരുന്നുവെന്നും യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ വില്ലപുരം മെഡിക്കല്‍ കോളജിലാണ് മരണത്തിനു കീഴടങ്ങിയത്. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണു പോലിസ് നിഗമനം. പെണ്‍കുട്ടിയുടെ പിതാവുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണു പോലിസ് നിഗമനം.
RELATED STORIES
അലങ്കാരങ്ങള് വീടിനുള്ളില് മതിയോ?
15 Aug 2022 9:03 AM GMTപായലേ വിട..പൂപ്പലേ വിട...!
19 July 2022 8:38 AM GMT'പേപ്പര് മാഷെ',ഇത് പേപ്പറാണ് മാഷേ...
22 Jun 2022 7:16 AM GMTവീടുകള്ക്കും നല്കാം മഴക്കാല പരിചരണം
16 May 2022 6:56 AM GMTവീടിനുള്ളിലെ ദുര്ഗന്ധമകറ്റാന് എയര് പ്യൂരിഫയര് പ്ലാന്റുകള്
12 April 2022 7:11 AM GMTസ്ഥല പരിമിതികളെ മറികടക്കാന് വെര്ട്ടിക്കല് ഗാര്ഡനിങ്
12 March 2022 8:18 AM GMT