Sub Lead

സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാംസം നല്‍കി കുറുക്കനെ കൊന്നു; 12 പേര്‍ അറസ്റ്റില്‍

നരികുരവര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രതികള്‍

സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാംസം നല്‍കി കുറുക്കനെ കൊന്നു; 12 പേര്‍ അറസ്റ്റില്‍
X

ട്രിച്ചി: സ്‌ഫോടകവസ്തുക്കള്‍ നിറച്ച മാംസം നല്‍കി കുറുക്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ജയപുരത്തിന് സമീപം നടന്ന സംഭവത്തില്‍ രാംരാജ്(21), ശരവണന്‍(25), യേശുദാസ്(34), ശരത്കുമാര്‍(28), ദേവദാസ്(41), പാണ്ഡ്യന്‍(31), വിജയകുമാര്‍(38), സത്യമൂര്‍ത്തി(36), ശരത്കുമാര്‍(26), രാജമാണിക്യം(70), രാജു(45), പതമ്പിള്ളൈ(78) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച മാംസം നല്‍കിയതിനെ തുടര്‍ന്ന് കുറുക്കന്റെ പല്ലുകളും മറ്റും തകര്‍ന്നതായി കണ്ടെത്തിയിരുന്നു. നരികുരവര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രതികള്‍. ഇവരുടെ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരുടെ പ്രധാന തൊഴില്‍ വേട്ടയാടലാണ്. മാംസം, പല്ലുകള്‍, നഖങ്ങള്‍ എന്നിവയ്ക്കായി മൃഗങ്ങളെ വേട്ടയാടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വിജയരാഘവന്‍ എന്ന പോലിസ് കോണ്‍സ്റ്റബിള്‍ 12 പേരെ ഒരു ചായക്കടയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ബാഗില്‍ നിന്ന് കുറുക്കന്റെ ശവം കണ്ടെത്തിയത്.


Next Story

RELATED STORIES

Share it