പഠനത്തിനിടെ സ്‌കൂളില്‍ സ്‌ഫോടനം: 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് 2.30ഓടെയാണ് സ്‌ഫോടനം. പുല്‍വാമയിലെ നര്‍ബാല്‍ നഗരത്തിലെ ഫലാഹി മില്ലത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

പഠനത്തിനിടെ സ്‌കൂളില്‍ സ്‌ഫോടനം:  12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ സ്വകാര്യ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെയാണ് സ്‌ഫോടനം. പുല്‍വാമയിലെ നര്‍ബാല്‍ നഗരത്തിലെ ഫലാഹി മില്ലത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

ഏഴു പേരെ വിദഗ്ധ ചികില്‍സയ്ക്കായി ശ്രീനഗര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പുല്‍വാമയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്.

താന്‍ പഠിപ്പിച്ച് കൊണ്ടിരിക്കെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ലെന്ന് സ്‌കൂള്‍ അധ്യാപകനായ ജാവേദ് അഹമ്മദ് പറഞ്ഞു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Shareef p k

Shareef p k

Our Contributor help bring you the latest article around you


RELATED STORIES

Share it
Top