Sub Lead

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 11കാരന്‍ ഉള്‍പ്പെടെ ആറ് കൗമാരക്കാര്‍ അറസ്റ്റില്‍

ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളെ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 11കാരന്‍ ഉള്‍പ്പെടെ ആറ് കൗമാരക്കാര്‍ അറസ്റ്റില്‍
X

കൊല്‍ക്കത്ത: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11കാരന്‍ ഉള്‍പ്പെടെ ആറു ആറു കൗമാരക്കാര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ഝാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാംപുര്‍ഹത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളെ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. പ്രദേശത്ത് ഒരു പ്രാദേശിക ഉത്സവം നടന്നുവരികയാണ്.

സംഭവം പെണ്‍കുട്ടികള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വിവരം ശേഖരിച്ച റാംപുര്‍ഹത് സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ ഷയാന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഗ്രാമത്തിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 26വരെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it