Sub Lead

ഐക്യു ലെവലില്‍ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്നിലാക്കി ഇറാനിയന്‍ പെണ്‍കുട്ടി

ടെസ്റ്റില്‍ വിജയിച്ചതോടെ മെന്‍സ അംഗത്വം നേടിയ താരാ ഷെരീഫി ലോകത്തെ ഉയര്‍ന്ന ഐക്യു ലെവലുള്ള സമൂഹത്തിലും അംഗമായി. മകളുടെ നേട്ടം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് താരാ ഷെരീഫിന്റെ പിതാവ് പറഞ്ഞു.

ഐക്യു ലെവലില്‍ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്നിലാക്കി ഇറാനിയന്‍ പെണ്‍കുട്ടി
X

തെഹ്‌റാന്‍: മെന്‍സ ഐക്യു ടെസ്റ്റില്‍ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച നേട്ടവുമായി ലണ്ടനില്‍ താമസമാക്കിയ ഇറാനിയന്‍ പെണ്‍കുട്ടി. ഐക്യു ലെവലില്‍ ശാസ്ത്രജ്ഞരായ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്നിലാക്കിയാണ് 11 കാരിയായ താരാ ഷെരീഫി ലോകത്തെ ഞെട്ടിച്ചത്. ഇന്റര്‍നെറ്റില്‍ 25 മിനുറ്റില്‍ സങ്കീര്‍ണമായ 35 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതാണ് മെന്‍സ ടെസ്റ്റ്.

ഐലസ്ബറി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ താരാ ഷെരീഫി ഓക്‌സ്‌ഫോര്‍ഡിലാണ് മെന്‍സ ഐക്യു ടെസ്റ്റില്‍ പങ്കെടുത്തത്. മെന്‍സ ടെസ്റ്റില്‍ ജീനിയസ് പരിതിയായ 140ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയാണ് താരാ ഷെരീഫി മികച്ച നേട്ടം കൈവരിച്ചത്. മെന്‍സ ടെസ്റ്റില്‍ താരാ ഷെരീഫി 162 പോയിന്റ് സ്‌കോര്‍ ചെയ്തു. ഇത്രയും മികച്ച സ്‌കോര്‍ ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ടെസ്റ്റിന്റെ സ്‌കോര്‍ കണ്ടപ്പോള്‍ ഞെട്ടിയെന്നും താരാ ഷെരീഫി പറഞ്ഞു.

മെന്‍സ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചെന്നും രക്ഷിതാക്കളും താനും ഒരുമിച്ചാണ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള തീരുമാനം എടുത്തതെന്നും താരാ ഷെരീഫി കൂട്ടിച്ചേര്‍ത്തു. ടെസ്റ്റില്‍ വിജയിച്ചതോടെ മെന്‍സ അംഗത്വം നേടിയ താരാ ഷെരീഫി ലോകത്തെ ഉയര്‍ന്ന ഐക്യു ലെവലുള്ള സമൂഹത്തിലും അംഗമായി. മകളുടെ നേട്ടം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് താരാ ഷെരീഫിന്റെ പിതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it