Sub Lead

അധിനിവേശ വെസ്റ്റ് ബാങ്കിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ചിത്രങ്ങളിലൂടെ

അധിനിവേശ കിഴക്കൻ ജറുസലേമിൽ വെള്ളിയാഴ്ച രാത്രി വരെ ഇസ്രായേൽ പോലിസും ഫലസ്തീൻ പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ചിത്രങ്ങളിലൂടെ
X

ഗസ: ഗസയിലെ ഇസ്രായേൽ അധിനിവേശത്തിനും നിരന്തരമായ ബോംബാക്രമണത്തിനുമെതിരേ അധിനിവേശ വെസ്റ്റ് ബാങ്കിൽ പ്രതിഷേധിച്ച 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു.


നബ്ലസിനടുത്തുള്ള ഹവാര ചെക്ക് പോയിന്റിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രകടനക്കാരൻ ഫലസ്തീൻ പതാകയുമായി

അധിനിവേശ കിഴക്കൻ ജറുസലേമിൽ വെള്ളിയാഴ്ച രാത്രി വരെ ഇസ്രായേൽ പോലിസും ഫലസ്തീൻ പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയെത്തുടർന്ന് വെസ്റ്റ് ബാങ്കിലുടനീളം 200 ലധികമിടങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീനികൾ പ്രതിഷേധിച്ചു.

റാമല്ല, നബ്ലസ് തുടങ്ങിയ പട്ടണങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും നൂറുകണക്കിന് ഫലസ്തീനികൾ ഗസ അധിനിവേശത്തിനെതിരേയും ജറുസലേമിലെ ഇസ്രായേൽ നടപടികൾക്കുമെതിരേയും പ്രതിഷേധിച്ചു. ഇസ്രായേൽ പതാകകൾ അഴിച്ച് അവർ ടയർ കത്തിക്കുകയും ഇസ്രായേൽ സൈനികർക്ക് നേരെ കല്ലെറിയുകയും ചെയ്തു. അഞ്ഞൂറിലധികം ഫലസ്തീനികൾക്ക് പരിക്കേറ്റു.


വെസ്റ്റ് ബാങ്ക് നഗരമായ ജെനിനടുത്തുള്ള അൽ-ജലാമ ചെക്ക് പോയിന്റിൽ ഏറ്റുമുട്ടലിനിടെ ഇസ്രായേൽ സൈന്യം ഫലസ്തീൻ പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്യുന്നു


അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രായേൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫലസ്തീൻ യുവാവിനെ പ്രതിഷേധക്കാർ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നു.


വെസ്റ്റ് ബാങ്കിൽ തിങ്കളാഴ്ച മുതൽ ഇസ്രായേൽ അധിനിവേശ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 13 ആയി


വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം വെസ്റ്റ് ബാങ്കിലുടനീളം 200 ലധികം സ്ഥലങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീനികൾ പ്രതിഷേധിച്ചു


വെസ്റ്റ് ബാങ്ക് നഗരമായ ജെനിനടുത്തുള്ള അൽ-ജലാമ ചെക്ക് പോയിന്റിൽ ഏറ്റുമുട്ടലിനിടെ ഇസ്രായേൽ സൈന്യം ഫലസ്തീൻ സ്വാതന്ത്ര്യ പോരാളിയെ അറസ്റ്റ് ചെയ്തപ്പോൾ


ശനിയാഴ്ച പുലർച്ചെ, നബ്ലസിൽ ആയിരക്കണക്കിന് ഫലസ്തീനികൾ ഇസ്രായേൽ അധിനിവേശത്തെയും ഗസയിലെ മാരകമായ ബോംബാക്രമണങ്ങളെയും അപലപിച്ച് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.



അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഫലസ്തീൻ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുന്ന ഇസ്രായേൽ സൈനികർ


വെസ്റ്റ് ബാങ്ക് ഗ്രാമമായ അൽ-റിഹൈഹിൽ ഇസ്മായിൽ തോബാസിയുടെ (25) മയ്യത്ത് മറവ് ചെയ്യുന്നതിനായി കൊണ്ടുപോകുന്നു.



കടപ്പാട്: അൽ ജസീറ

Next Story

RELATED STORIES

Share it