രാജസ്ഥാനില്‍ മലിനജലം കുടിച്ച് 100 പേര്‍ ആശുപത്രിയില്‍

രാജസ്ഥാനില്‍ മലിനജലം കുടിച്ച് 100 പേര്‍ ആശുപത്രിയില്‍

ജയ് പൂര്‍: രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയില്‍ മലിനജലം കുടിച്ച് 100ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദുന്‍ഗാപൂര്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ മഹേന്ദ്ര കുമാര്‍ പര്‍മാര്‍ പറഞ്ഞു. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നാല് കുട്ടികളുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴയായിരുന്നുവെന്നും ഒരു ടെലികോം കമ്പനിയുടെ കേബിള്‍ വീണ് പൈപ്പിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണ് വെള്ളം മലിനമായതെന്നും അദ്ദേഹം പറഞ്ഞു. ചികില്‍സയിലുള്ളവര്‍ സുഖം പ്രാപിച്ചുവരികയാണെന്നും മലിന ജലത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top