Sub Lead

രണ്ട് കുടം വെള്ളത്തിനായി 10 വയസ്സുകാരന്റെ 14 കിലോമീറ്റര്‍ ദുരിതയാത്ര

ഔറംഗബാദ്-ഹൈദ്രാബാദ് എക്‌സ്പ്രസിലാണ് കുടിവെള്ളത്തിനായുള്ള ഇവരുടെ യാത്രയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 7000 ഗ്രാമീണരെ വരള്‍ച്ച് ബാധിച്ചതായും ഒരുകുടം വെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കുടം വെള്ളത്തിനായി 10 വയസ്സുകാരന്റെ 14 കിലോമീറ്റര്‍ ദുരിതയാത്ര
X

ഔറംഗബാദ്: രണ്ട് കുടം വെള്ളത്തിനായി ദിവസവും 14 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര. കുടുംബത്തിന്റെ കുടിനീരിനായുള്ള വലിയ ഭാരമാണ് രണ്ടാംക്ലാസുകാരന്‍ ചെറുപ്രായത്തില്‍ ചുമലിലേറ്റുന്നത്. ഔറംഗബാദിലെ മാതവേദ മേഖലയിലെ വരള്‍ച്ചയുടെ കാഠിന്യമാണ് സിദ്ധാര്‍ത്ഥ് താന്‍ജെയുടെ ജീവിതം നമ്മുടെ ലോകത്തിന്റെ മുന്നിലെത്തിക്കുന്നത്.


സിദ്ധാര്‍ത്ഥ് മാത്രമല്ല ആയിരക്കണക്കിന് ഗ്രാമീണരും കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ അലയുകയാണ്. ഔറംഗബാദ്-ഹൈദ്രാബാദ് എക്‌സ്പ്രസിലാണ് കുടിവെള്ളത്തിനായുള്ള ഇവരുടെ യാത്രയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 7000 ഗ്രാമീണരെ വരള്‍ച്ച് ബാധിച്ചതായും ഒരുകുടം വെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറെ ദുരിതം നിറഞ്ഞതാണ് സിദ്ധാര്‍ത്ഥിന്റെ രണ്ട് കുടം വെള്ളത്തിനായുള്ള യാത്ര. വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദുരേയുള്ള മുകുന്ദ്‌വടി റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ട് എത്തുന്ന സിദ്ധാര്‍ത്ഥ് വെള്ളത്തിനായുള്ള കാത്തിരിപ്പ് ആരംഭിക്കും. 5.30ന് ഔറംഗബാദില്‍ നിന്ന് എത്തുന്ന ട്രെയിനില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പലപ്പോഴും ട്രെയിന്‍ ഏറെ വൈകിയാണ് സ്‌റ്റേഷനില്‍ എത്തുക. അതുവരെ സിദ്ധാര്‍ത്ഥും കൂട്ടുകാരും വെള്ളത്തിനായി കാത്തിരിക്കും. മിക്ക ദിവസങ്ങളിലും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരേ ട്രെയിന്‍ വൈകിയെത്താറുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു.

Next Story

RELATED STORIES

Share it